ദോസ്താന2 ല്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം ജാന്‍വി കപൂറും

jhanvi-kapoor-759

ദോസ്താന 2വിലെ താരങ്ങളെ കുറിച്ച് ബോളിവുഡില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ട് താരങ്ങളെ കരണ്‍ ജോഹര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുക. ഇരുവരും ചിത്രത്തിലഭിനയിക്കുവാന്‍ തയാറാണെന്ന് സമ്മതം അറിയിച്ചതായാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. 2008 ലെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് കളക്ഷ്ന്‍ നേടിയ ചിത്രമായിരുന്നു ദോസ്താന. ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരായിരുന്നു ദോസ്താന ആദ്യഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. പ്രണയം, ഹാസ്യം, സംഗീതം എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാമത്തെ താരത്തിനായുള്ള തെരച്ചിലിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പരിനീതി ചോപ്രയോടൊപ്പം ജബരിയ ജോദി എന്ന ചിത്രത്തിലാണ് സിദ്ധാര്‍ഥ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദോസ്താന ആദ്യഭാഗം സംവിധാനം ചെയ്ത തരുണ്‍ മന്‍സുകനി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം സിനിമ തിയേറ്ററുകളിലെത്തും.