ദുരിതബാധിതരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സാഹായിക്കാനായി സംവിധാനമൊരുങ്ങി.
ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പും ഇംഹാന്‍സും ഗവ.മെഡിക്കല്‍കോളജ് സൈക്യാട്രി വിഭാഗവും വളണ്ടിയര്‍മാരും സഹകരിച്ചാണ് പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി വളണ്ടിയര്‍മാരുടെ ട്രെയിനിംഗ് പൂര്‍ത്തിയായി. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അയ്യായിരത്തിലധികം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്തു.
വ്യക്തിഗത കൗണ്‍സലിംഗും മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കി. വീട്ടിലേക്ക് മടങ്ങിയ ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ ആയിരത്തിലധികം ആളുകളെ ഇതിനകം വീടുകളില്‍ സന്ദര്‍ശിക്കുകയും മാനസിക പിന്തുണ നല്കുകയും ചെയ്തു. മാനസിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കാനുള്ള ഫല്‍് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തനം തുടരുന്നു. രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ ഈ സൗകര്യം ലഭ്യമാണ് ഫോണ്‍ 8281904533, 8891224443, 8848813956,