ആയിരങ്ങള്‍ കൈകോര്‍ത്തു; കുട്ടനാട്ടില്‍ മഹാശുചീകരണം തുടങ്ങി

kuttanad

ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ നിന്നും പലായനം ചെയ്തവരെ വീടുകളില്‍ തിരികെയെത്തിക്കുന്നതിനു മുന്നോടിയായി ജില്ലാ ‘രണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാശൂചീകരണമാരം’ിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ 178 വാര്‍ഡുകളിലാണ് ശൂചീകരണം നടത്തുന്നത്.
വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ കുട്ടനാട്ടുകാര്‍ക്കൊപ്പം ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്.അഞ്ഞൂറിലധികം വള്ളങ്ങളും ഹൗസ് ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലുമായാണ് ശുചീകരണ സേനാംഗങ്ങളെ രാവിലെ മുതല്‍ കുട്ടനാടിന്റെ വിവിധ ‘ാഗങ്ങളിലെത്തിച്ചത്. ശുചിയാക്കല്‍ പരിപാടികള്‍ നിയന്ത്രിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ആരം’ിച്ചിട്ടുണ്ട്. ശുചീകരണമാരം’ിച്ച 22 പഞ്ചായത്തുകളിലായുള്ള 178 വാര്‍ഡുകളിലും 178 ‘ക്ഷണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ശുചീകരണത്തിന് വരുന്നവര്‍ക്ക് ഉള്‍പ്പടെ ഇവിടെ ‘ക്ഷണം നല്‍കാന്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്.
ഓരോ വാര്‍ഡിലും 500 ബോട്ടില്‍ വീതം വെള്ളക്കുപ്പികള്‍ വിതരണം ചെയ്യും. 178 വാര്‍ഡുകളിലും സുസജ്ജമായ ചികില്‍സ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന ശൂചീകരണത്തില്‍ കഴിയുന്നത്ര വീടുകള്‍ താമസയോഗ്യമാക്കി ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്.വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണം സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് നടക്കുമെങ്കിലും ജലനിരപ്പ് താഴാത്ത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാനാണു സാധ്യത.