സില്‍ക്കിന്റെ ജീവിതവുമായി പാ.രഞ്ജിത്ത്

silk

മണ്‍മറഞ്ഞ് 22 വര്‍ഷം കഴിഞ്ഞിട്ടും സില്‍ക്ക് സ്മിത ഇന്നും പ്രേക്ഷകരുടെ പ്രിയതാരമാണ്. സില്‍ക്കിന്റെ സിനിമാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി എത്തിയ ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചര്‍ ബ്‌ളോക്ബസ്റ്റര്‍ ഹിറ്റായതും ആ ഇഷ്ടം കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ സില്‍ക്കിന്റെ ആരുമറിയാത്ത ജീവിതത്തെക്കുറിച്ച് ഒരു വെബ് സീരീസ് ഒരുങ്ങുകയാണ്. കബാലി, കാല എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാ. രഞ്ജിത്താണ് വെബ് സീരിസ് ഒരുക്കുന്നത്. സില്‍ക്കിന്റെ കുട്ടിക്കാലവും സിനിമയിലേക്കുള്ള പ്രവേശനവുമായിരിക്കും സീരിസിലുണ്ടാവുകയെന്നാണ് അറിയുന്നത്. ഒരു നടി എന്നതിലുപരി സില്‍ക്കിലെ വ്യക്തിയെ പുറത്തുകൊണ്ടുവരുന്നതായിരിക്കും ഈ സീരീസെന്നും അറിയുന്നു. Pa-Ranjith-380
നടി സണ്ണി ലിയോണിന്റെ ജീവിതവും ഇത്തരത്തില്‍ വെബ് സീരീസാകാന്‍ തയാറെടുത്തു കൊണ്ടിരിക്കുകയാണ്. സില്‍ക്കായി സ്‌ക്രീനിലെത്തുക ആരെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഡേര്‍ട്ടി പിക്ചറില്‍ നായികയായത് വിദ്യാബാലനായിരുന്നു. ബോളിവുഡ് താരങ്ങളെയാണ് പാ. രഞ്ജിത്ത് തന്റെ ചിത്രത്തിനായി അന്വേഷിക്കുന്നതെന്നാണ് തമിഴകത്തു നിന്നു ല’ിക്കുന്ന വിവരം. രജനീകാന്ത് നായകനായ കാലയ്ക്കു ശേഷം ഒരു ബോളിവുഡ് ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് പാ. രഞ്ജിത്ത്. ഇതിനിടയിലാണ് സില്‍ക്കിന്റെ ജീവിതവും എത്തുന്നത്. രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയായ പരിയേറും പെരുമാള്‍ നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കതിരും ആനന്ദിയുമാണ് പ്രധാന താരങ്ങള്‍.