കേരളത്തെ പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കില്ല: മന്ത്രി ശൈലജ

shylaja

മാനന്തവാടി: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ പഴുതടച്ച മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നു മന്ത്രി കെ.കെ. ശൈലജ. വയനാട്ടില്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിനു ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തൃശൂരില്‍ നടന്ന ആരോഗ്യ വകുപ്പ് ഉന്നതതല യോഗ തീരുമാനപ്രകാരമുള്ള 30 ദിന മൈക്രോ പ്ലാന്‍ പ്രകാരമാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നിപ്പ രോഗത്തെ പ്രതിരോധിച്ച മാതൃക സര്‍ക്കാരിന് മുന്നിലുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സര്‍വസജ്ജമായ കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്ററുകളും തുറന്നിട്ടുണ്ട്. ഡോക്ടര്‍മാരെയോ പാരാമെഡിക്കല്‍ ജീവനക്കാരെയോ മരുന്നോ ഒരിടത്തും ദൗര്‍ല’്യമാവാത്ത വിധം പരസ്പരാശ്രിത രൂപത്തിലാണ് ഇവ സംവിധാനിച്ചിട്ടുള്ളത്.പകര്‍ച്ചവ്യാധി ബാധിതരെ പ്രവേശിക്കാനായി താലൂക്ക് ആശുപത്രികളില്‍ ഐസൊലേറ്റഡ് വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്.ജപ്പാനില്‍ പ്രളയത്തേക്കാള്‍ പ്രളയാനന്തരമുണ്ടായ പകര്‍ച്ചവ്യാധിയിലാണ് കൂടുതല്‍ മരണമുണ്ടായത്.
എലിപ്പനിയും ടൈഫോയ്ഡും കോളറയുമൊക്കെ പടരാതിരിക്കാനുള്ള യുദ്ധസമാനമായ മുന്‍കരുതലുകള്‍ എടുത്തേ പറ്റൂ.മാലിന്യങ്ങള്‍ നീക്കുന്നവരും സന്നദ്ധപ്രവര്‍ത്തകരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഒരു എലിപ്പനി മരണമുണ്ടായി.മാലിന്യങ്ങള്‍ക്കുപുറമേ പതിനായിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളുടേയും പക്ഷികളുടേയും സംസ്‌കാരത്തിന് നേതൃത്വം നന്‍കാന്‍ ഓരോ ജില്ലയിലും ഒരാള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ കൊതുകുനശീകരണത്തിനായി കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരികയാണ്.
ബ്ലീച്ചിംഗ് പൗഡര്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചുവരികയാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുന്നുണ്ട്. രോഗികളുമായി ഇടപഴകാന്‍ ചിലപ്പോള്‍ ‘ാഷ തടസമാകുന്നുണ്ടെങ്കിലും അവരുടെ സേവന സന്നദ്ധത സര്‍ക്കാര്‍ നിരാകരിക്കുന്നില്ല. ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും വിഷാദാവസ്ഥയും പരിഹരിക്കാന്‍ കലാപരിപാടികളിലൂടെ കൗണ്‍സലിംഗ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകളുടെ സുഗമമായവീണ്ടെടുപ്പ് സാധ്യമാണെന്ന നിര്‍ദേശം സ്‌ക്രിപ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൈക്കോ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനങ്ങള്‍ക്ക് പുറമേയാണിതെന്നും മന്ത്രി പറഞ്ഞു.പള്ളിക്കല്‍ ഷറഫു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന 1.5 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി.