ബ്രാഡ്മാന്റെ 110ാം ജന്മവാര്‍ഷികം: ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

bradman

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 110ാം ജന്മവാര്‍ഷികത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിലയിരുത്തുന്ന ഓസ്‌ട്രേലിയന്‍ താരത്തിന്റെ റിക്കാര്‍ഡുകള്‍ എന്നും വിസ്മയിപ്പിക്കുന്നതായിരുന്നു. 99.94 എന്ന റിക്കാര്‍ഡ് ബാറ്റിംഗ് ശരാശരികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സാക്ഷാല്‍ ബ്രാഡ്മാന് ആദരം അര്‍പ്പിച്ചാണ് ഗൂഗില്‍ ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്.1908 ഓഗസ്റ്റ് 27ന് ന്യൂ സൗത്ത് വെയില്‍സിലെ കൂട്ടാമുന്‍ഡ്രയിലാണ് ബ്രാഡ്മാന്റെ ജനനം. 1928ല്‍ ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 20 വര്‍ഷത്തിനുശേഷം 1948 ഓഗസ്റ്റ് 18ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. 52 ടെസ്റ്റുകളില്‍ നിന്നായി 6,996 റണ്‍സാണ് അടിച്ചുകൂട്ടിയ ബ്രാഡ്മാന്‍ 80 ഇന്നിംഗ്‌സുകളില്‍നിന്നായി 29 സെഞ്ചുറികളും നേടിയിരുന്നു.