ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോടിന്റെ 4.13 കോടി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കളക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്ന് ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ.  ഇന്നലെ മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ് കിട്ടിയത്. വി.കെ.സിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക.
സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി.ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപ നല്‍കി. താമരശ്ശേരി റീജിയണല്‍ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണിയാട്ടുകുടി സാന്‍ഡ്, ലങ്ക സാന്‍ഡ്,പന്തലായനി സാന്‍ഡ് ആന്‍ഡ് സ്റ്റോണ്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, പവര്‍ സ്റ്റോണ്‍ പ്രൊഡക്ട്‌സ്, സാഫ സ്റ്റോണ്‍ ക്രഷര്‍,ആല്‍ഫ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, പ്രൊഫൈല്‍ സാന്‍ഡ്‌സ്,പ്രൊഫൈല്‍ മെറ്റല്‍സ്, പ്രൊഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയില്‍ മാക്കി,ജോജി ജോസഫ് എന്നിവരും ദുരിതാശ്വാസത്തിനായി ഇന്നലെ ഒരു ലക്ഷം രൂപ വീതം നല്‍കി.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ തുക സമാഹരിച്ച് സംഭാവന നല്‍കിയിട്ടുണ്ട്.