ഗതാഗതം: കോഴിക്കോട്ട് 211 കോടിയുടെ നഷ്ടം

road

കോഴിക്കോട്: മഴയിലും മണ്ണിടിച്ചിലിലും തകര്‍ന്നത് 860 കിലോമീറ്റര്‍ പൊതുനിരത്ത്. റോഡുകള്‍ തകര്‍ന്നതിലൂടെ 211 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കോഴിക്കോട്‌വഴി കടന്നുപോവുന്ന സംസ്ഥാന പാതകളിലെയും ജില്ലയിലെ പ്രധാന റോഡുകളിലെയും മാത്രം നഷ്ടം 200 കോടി രൂപയാണ്. ആകെയുള്ള 1850 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡുകളില്‍ 750 കിലോമീറ്റര്‍ ഭാഗവും മഴക്കെടുതിയില്‍ തകര്‍ന്നു. ജില്ലയിലൂടെ കടന്നുപോവുന്ന 163 കിലോമീറ്റര്‍ ദേശീയപാതകളില്‍ 110 കിലോമീറ്ററും കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു. തകര്‍ന്ന ദേശീയപാതകള്‍ നവീകരിക്കാനും താമരശേരി ചുരത്തില്‍ ഒമ്പത്, രണ്ട് വളവുകള്‍ക്കിടയില്‍ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാനുമായി 11 കോടിയോളം രൂപയാണ് ആവശ്യമായുള്ളത്. കോഴിക്കോട് ബൈപാസിന്റെ 28 കിലോമീറ്റര്‍ ഭാഗമാണു തകര്‍ന്നത്. വെങ്ങളംഇടിമുഴിക്കല്‍ പാതയില്‍ 32 കിലോമീറ്റര്‍ ഭാഗത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.