അശുതോഷിന് പിന്നാലെ ആം ആദ്മിയില്‍ നിന്നും രാജിവെച്ച് ആശിഷ് ഖേതന്‍

ashish

ന്യൂഡല്‍ഹി: അശുതോഷിന് പിന്നാലെ ആം ആദ്മിയില്‍ നിന്നും രാജിവെച്ചാക്കാന്‍ തീരുമാനിച്ച് ആശിഷ് ഖേതന്‍. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അശുതോഷിന്റെ പുറത്തു പോകലിനു പുറകേയാണ് ആം ആദ്മിയില്‍ നിന്ന് അടുത്ത അനുഭാവികൂടി പുറത്തേക്ക് പോകുന്നത്. ആശിഷ് ഖേതന്‍ ഓഗസ്റ്റ് 15ന് അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് സമര്‍പ്പിച്ചുരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തവരുന്നത്. 2004 ലാണ് പത്രപ്രവര്‍ത്തകനായ ആശിഷ് ഖേതന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോറ്റിരുന്നു ഖേതന്‍. പിന്നീട് ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ഡല്‍ഹി ഡൈലോഗ് ഡെവലപ്‌മെന്റ്.