പ്രളയബാധിതരെ സഹായിച്ച ഫാന്‍സുകാര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

mohanlal

തിരുവനന്തപുരം :കേരളം നേരിട്ട വലിയൊരു വിപത്തില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഫാന്‍സിന് നന്ദി അറിയിച്ച് താരഇതിഹാസം മോഹന്‍ലാല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. ‘തന്റെ സഹോദരങ്ങള്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷത്തോളം രൂപ സഹായമായി നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട അനിയന്മാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുവെന്നും’ മോഹന്‍ലാല്‍ പറഞ്ഞു.