ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തില്‍ സഹായ ഹസ്തവുമായി ഋഷിയും രണ്‍ബീറും

rishi&ranbir

മുംബൈ: കേരളത്തിന് കൈത്താങ്ങായി ബോളിവുഡ് താരങ്ങള്‍ ആദ്യം മുതല്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകനും നടനുമായ രണ്‍ബീര്‍ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനും മകനും കൂടി ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഋഷി കപൂര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത്. കൂടാതെ ആരാധകരോട് ഒരു അഭ്യര്‍ഥനയും താരം നടത്തിയിട്ടുണ്ട്. പ്രളയക്കെടുതില്‍ അകപ്പെട്ട ജനങ്ങളെ സഹായിക്കണം. ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തിലാണ്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. ഞാനും റണ്‍ബീറും ചെയ്തു കഴിഞ്ഞു’ ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തിന് സിനിമ മേഖലയില്‍ നിന്ന് മികച്ച സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, സുശാന്ത്, ആലിയ ഭട്ട് എന്നിവരും സഹായവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇതു ബോലെ തമിഴ് തെലുങ്ക് മികച്ച സഹായ സഹകരണമാണ് കേരളത്തിന് നല്‍കുന്നത്.