കൊച്ചി വിമാനത്താവളത്തിനു നഷ്ടം 1000 കോടി

kochi

നെടുമ്പാശേരി: പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു 1000 കോടിയുടെ നഷ്ടം നേരിട്ടതായി പ്രാഥമിക നിഗമനം.  വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് ജോലികള്‍ നടക്കുന്നത്. യന്ത്രസാമഗ്രികളും 500 താത്കാലിക തൊഴിലാളികളെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റണ്‍വേയിലെ ചെളി കഴുകിക്കളയുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കൂടാതെ വെള്ളം കയറിയ ടെര്‍മിനുകളിലെ യന്ത്രങ്ങളും വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണം. വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലമുണ്ടായ നഷ്ടങ്ങള്‍ കൂടാതെയാണ് 1000 കോടിയുടെ നഷ്ടം നേരിട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനത്താവളം 26ന് തുറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കന്പനി അധികൃതര്‍ അറിയിച്ചു.