ദുരിതാശ്വാസ നിധി മലയാള സിനിമാ താരങ്ങളുടെ സംഭാവന

കോഴിക്കോട്: കേരളം പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുമ്പോള്‍ സാമ്പത്തിക സഹായവും മറ്റും സംസ്ഥാനത്തേക്ക് പ്രവഹിക്കുകയാണ് .മറ്റ് സംസ്ഥാനങ്ങളും സിനിമാ താരങ്ങളും വ്യാപാര പ്രമുഖരും പ്രവാസികളും സംഘടകളും മാത്രമല്ല വിദേശ രാഷ്ട്രങ്ങള്‍ വരെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നു.സാധാരണക്കാരും അവരുടേതായ രീതിയില്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നു.മലയാള സിനിമാ താരങ്ങളും പ്രളയക്കെടുതിയിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട് .എന്നാല്‍ സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ നല്‍കിയ സംഭാവന പരിശോധിച്ചാല്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്നതിന്റെ എത്രയോ കുറവ് തുകയാണ് നല്‍കിയിതെന്ന് കാണാം.തമിഴ് സിനിമാ താരങ്ങള്‍ പലരും മലയാള താരങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ കേരളത്തിന് തുണയായി നിന്നിട്ടുണ്ട്.തമിഴ് സിനിമാ ലോകം മലയാള സിനിമയുടെ മാര്‍ക്കറ്റിനേക്കാള്‍ വിപുലമാണെന്നതിനാല്‍ അവര്‍ക്ക് പ്രതിഫലം കൂടും എന്നത് മറന്നല്ല പറയുന്നത്.കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ നമുക്കുണ്ട്.അവര്‍ നല്‍കിയ തുക ഈ സാഹചര്യത്തില്‍ കുറഞ്ഞു പോയെന്ന് പറഞ്ഞ് അവഹേളിക്കുകയല്ല.സംസ്ഥാനത്തിന് വേണ്ടി ഇതിലും കൂടുതല്‍ നമ്മുടെ താരങ്ങള്‍ ചെയ്യാന്‍ കഴിയും എന്നു ഓര്‍മ്മപ്പെടുത്തുകയാണ്.മലയാള സിനിമാ താരങ്ങളുടെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക കേട്ടാല്‍ അമ്പരന്ന് പോകും.അവരുടെ ഒരു നിലവാരം വച്ച് അളന്നാല്‍ വളരെ കുറഞ്ഞ തുകയാണത്.അമളി മനസ്സിലായതുകൊണ്ടാവണം അത് ആദ്യ ഗഡുവാണെന്ന് സംഘടന പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി സംഭാവന ചെയ്ത മലയാള സിനിമാ താരങ്ങളുടെ എണ്ണമെടുത്താല്‍ വളരെ കുറവാണെന്ന് കാണാം.ഒരു സിനിമയ്ക്ക് കോടികള്‍ വരെ പ്രതിഫലം പറ്റുന്ന നടന്‍മാരെയൊന്നും ഇപ്പോള്‍ കാണാനില്ല.പ്രളയക്കെടുതിയില്‍ ആദ്യം സഹായമെത്തിച്ചത് തമിഴ് സിനിമാ താരങ്ങളായിരുന്നു.പിന്നെ ചില തെലുങ്കു താരങ്ങളും ഇവര്‍ക്കൊക്കെ ശേഷമാണ് മലയാള സിനിമാ ലോകം ഉണര്‍ന്നത് തന്നെ. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യാന്‍ നമ്മുടെ താരങ്ങളും തയ്യാറാകണമെന്നാണ് പൊതുവെയുള്ള സംസാരം. ഉയരേണ്ടത് അനിവാര്യം