പ്രണവിന്റെ നായികയായി റേച്ചല്‍ ഡേവിഡ് എത്തുന്നു

pranav-

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അരുണ്‍ ഗോപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത് റേച്ചല്‍ ഡേവിഡ് ആണ്. ഷിബു ബാലന്‍ സംവിധാനം ചെയ്ത ഒന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റേച്ചല്‍ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. പൃഥ്വിരാജിനൊപ്പം ഒരു പരസ്യചിത്രത്തിലും റേച്ചല്‍ അഭിനയിച്ചിരുന്നു. പുലിമുരുകന്‍, രാമലീല എന്നീ ബ്ലോക്ക് ബസ്റ്ററുകള്‍ക്കുശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ഇപ്പോള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. പാലായിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.ശേഷം അടുത്ത ഷെഡ്യൂള്‍ സെപ്തംബര്‍ പത്തിനാണ് തുടങ്ങുന്നത്. അഭിനന്ദ് രാമാനുജമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന സംവിധായകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം.