യൂസര്‍മാരെ ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ട്

google

ന്യൂഡല്‍ഹി: ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ആക്കിയാലും യൂസര്‍മാര്‍ പോകുന്ന സ്ഥലങ്ങള്‍ ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ് (എപി) ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടത്തിയ അന്വഷണത്തിലാണ് ഇക്കാര്യം വെളിവായത്. ലൊക്കേഷന്‍ ഹിസ്റ്ററി ഓഫാക്കിയാല്‍ യൂസര്‍ പോകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കില്ലെന്ന പ്രസ്താവന ഗൂഗിളിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ കാണാതായതിനെത്തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്. യൂസര്‍ പോകുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള ഏതാനും വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നു ഗൂഗിള്‍ സമ്മതിച്ചെന്നും എപി റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്ക്, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വിവരം പുറത്തായതോടെ പല ആന്‍ഡ്രോയിഡ് ആപ്പുകളും ഇന്റര്‍നെറ്റ് സേവനദാതാക്കളും സംശയത്തിന്റെ നിഴലിലാണ്.