ദുരിതാശ്വാസ നിധിയില്‍ ഇതുവരെ എത്തിയത് 164 കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കൈത്താങ്ങായി വിവിധയിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 164 കോടി. ലഭിച്ച വാഗ്ദാനങ്ങളുടെ കണക്കനുസരിച്ച് 450 കോടി രൂപ ഉടന്‍ അക്കൗണ്ടിലെത്തുമെന്നാണ് കണക്കാക്കുന്നത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയില്‍ ഇതും ഉള്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുദിവസത്തെ ശമ്ബളം നല്‍കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. മുഴുവന്‍ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നല്‍കിയാല്‍ അതുമാത്രം 175 കോടിരൂപ വരും. ആഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്.