കോഴിക്കോട് സാധാരണ നിലയിലേക്ക്

കോഴിക്കോട്: പേമാരി കാരണം ഏറെക്കുറെ നിശ്ചലമായ കോഴിക്കോട് നഗരം സാധാരണ നിലയിലേക്ക് തിരിച്ചെത്തി.ഇന്നലെ കാര്യമായ മഴയൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തില്‍ എത്തി. കോഴിക്കോടിന്റെ വാണിജ്യ കേന്ദ്രമായ മിഠായിത്തെരുവില്‍ ഓണംബക്രീദ് തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും സാധാരണ നില കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.തെളിഞ്ഞ കാലാവസ്ഥ തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ കുടുംബത്തോടെ നഗരത്തില്‍ എത്തുമെന്നാണ് കരുതുന്നത്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.അനുകൂല കാലാവസ്ഥയാണെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ ഭൂരിപക്ഷം ക്യാമ്പുകളും അവസാനിപ്പിക്കാനാണ് സാദ്ധ്യത.