ഓട്ടര്‍ഷ സെപ്റ്റംബറില്‍ എത്തും

anusree

അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടര്‍ഷ സെപ്റ്റംബറില്‍ തീയറ്ററുകളിലെത്തും. ജയിംസ് ആന്‍ഡ് ആലീസിനു ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിന്റെ ഛായാഗ്രഹണവും സുജിത്ത് വാസുദേവ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.  എം.ഡി ക്ലബ് ആന്‍ഡ് ലാര്‍വ മീഡിയായുടെ ബാനറില്‍ മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വനിതാ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥ!യാണ് ഓട്ടര്‍ഷ പറയുന്നത്. ടിനി ടോം, സുബീഷ്, നസീര്‍ സംക്രാന്തി, ശിവദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.