ദു:ഖം രേഖപ്പെടുത്തി യു.എന്‍; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു

un

ജനീവ: കേരളത്തിലുണ്ടായിരിക്കുന്ന പ്രളയത്തില്‍ ജീവന്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. ഐക്യരാഷ്ട്ര സഭയോട് ഇന്ത്യ ഇതുവരെ സഹായം ചോദിച്ചിട്ടില്ല. പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും വക്താവ് അറിയിച്ചു. ഇതുവരെ 180 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ഒരു ലക്ഷത്തോളം പേരെ രക്ഷപ്പടുത്തിയിട്ടുണ്ട്.
ഇന്നലെ മാത്രം 82,442 പേരെ രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്.