ട്രംപിനെതിരെ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍

trump

ന്യൂയോര്‍ക്ക്: മാദ്ധ്യമങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടിനെതിരെ കൈകോര്‍ത്ത് യു.എസ് മാദ്ധ്യമങ്ങള്‍ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം പ്രസിഡന്റിനെ ഓര്‍മ്മപ്പെടുത്തി 350ലധികം മാദ്ധ്യമങ്ങളാണ് വ്യാഴാഴ്ച എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ബോസ്റ്റണ്‍ ഗ്ലോബ് പത്രമാണ് ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയനും ദൗത്യത്തില്‍ പങ്കാളികളായി. ”മാദ്ധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡന്റല്ല ഡോണാള്‍ഡ് ട്രംപ്. എന്നാല്‍, മാദ്ധ്യമങ്ങളുടെ ജോലിയെ നിരന്തരം അട്ടിമറിക്കുന്ന, അപകടത്തിലാക്കുന്ന നയം സ്ഥിരമാക്കിയ ആദ്യത്തെ പ്രസിഡന്റ് ട്രംപായിരിക്കും” ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ എഴുതി. ന്യൂയോര്‍ക് ടൈംസ്, ഷികാഗോ സണ്‍ടൈംസ്, ഫിലെഡല്‍ഫിയ ഇന്‍ക്വയറര്‍, മിയാമി ഹെറാള്‍ഡ് എന്നീ പത്രങ്ങളും എഡിറ്റോറിയലുകള്‍ പ്രസിദ്ധീകരിച്ചു.