ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കും: ശ്രീധരന്‍ പിള്ള

sreedaran pillai

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രത്തില്‍ വിവിധ പദവിയിലെത്തിയ പ്രവര്‍ത്തകരുള്‍പ്പെടെ ബിജെപിയുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സേവാഭാരതിക്കോ പണം നല്‍കും. 10000 പാര്‍ട്ടി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ടെന്നും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണു സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചതെന്നും ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ സഹായത്തിനായി കൃത്യമായ കണക്ക് നിരത്തി ആവശ്യമായ തുക കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കിട്ടുന്ന തുക അതിനുമാത്രം ഉപയോഗിക്കണം. സുനാമി, ഓഖി ദുരിതാശ്വാസ നിധികളുടെ കാര്യത്തിലുണ്ടായ അനുഭവം ആവര്‍ത്തിക്കരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.