കെ.ടി.ഡി.സി പായസമേള തിങ്കളാഴ്ച ആരംഭിക്കും

കോഴിക്കോട്: ഈ വര്‍ഷ ത്തെ ഓണം ബക്രീദ് ആഘോഷത്തോട് അനുബന്ധിച്ച് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തുന്ന പായസമേള 2018 മാനാഞ്ചിറ സ്‌ക്വയറിലുള്ള കോര്‍പ്പറേഷന്‍ സത്രം ബില്‍ഡിംഗില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക പവലിയനില്‍ വച്ച് നടത്തപെടുന്നതാണ്. മേള ആഗസ്റ്റ് 20 രാവിലെ 11.30 ന് കെ.ടി.ഡി.സി. ഡയറക്ടര്‍ ഡോ.എ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 20 തിങ്കള്‍ മുതല്‍ തിരുവോണ ദിവസമായ ആഗസ്റ്റ് 25 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ മാനാഞ്ചിറ സ്‌ക്വയറിലുള്ള സത്രം ബില്‍ ഡിംഗില്‍ ഒരുക്കിയിരിക്കുന്ന കൗണ്ടറില്‍ നിന്നും വൈവിധ്യമാര്‍ന്ന പായസങ്ങള്‍ ലഭ്യമായിരിക്കും.ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി പാലിച്ചു ഗവണ്‍ മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പാക്കി കെ.ടി.ഡി.സിയുടെ പരിചയസമ്പന്നരായ പാചക സംഘമാണ് ഇപ്രാവശ്യത്തെയും മേളക്ക് വിഭവങ്ങള്‍ ഒരുക്കുന്നത് വിവിധയിനം പായസങ്ങള്‍ മൈക്രോവേവ് പ്രധിരോധ ശേഷിയുള്ള പ്രത്യേകം തയ്യാര്‍ ചെയ്ത കണ്ടെയ്‌നറുകളിലും ലിറ്ററിന് 280 രൂപ അരലിറ്ററിന് 150 രൂപ കപ്പിന് 30 രൂപ നിരക്കില്‍ വില്‍ക്കപെടുന്നതാണ്. സ്‌പെഷ്യല്‍ പാലട, പരിപ്പ്, പ്രഥമന്‍, പാല്‍ പായസം, അട പ്രഥമന്‍, തുടങ്ങിയ സ്വാദിഷ്ടമാര്‍ന്ന വിവിധയിനം പായസങ്ങള്‍ക്കു പുറമെ പ്രത്യേക ചേരുവകളും പാചകവിധിയുമനുസരിച്ച് തയ്യാറാക്കുന്ന വൈവിധ്യമാര്‍ന്ന പായസങ്ങളും ഇപ്രാവിശ്യത്തെ മേളയുടെ സവിശേഷതയാണ്. തിരക്കൊഴിവാക്കാന്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍: 9400008670.