ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കൊഹ്‌ലിയാവില്ല

dulquer&kohli

ബോളിവുഡ് ചിത്രം സോയാ ഫാക്ടറില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്ലിയുടേതല്ല. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. ഇതോടെ ദുല്‍ഖര്‍ തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. ദുല്‍ഖര്‍ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ഇതിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം തുടങ്ങും. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മ്മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. അനുജ ചൗഹാന്റെ ഇതേ പേരിലുള്ള നോവലാണ് അടിസ്ഥാനം. 1983ല്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയ സമയത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് നോവല്‍ പറയുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.