നീലിയുടെ ആദ്യ ദിനകളക്ഷന്‍ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക്

Anoop-Menon

മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലി തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഡോ. സുന്ദര്‍മേനോന്‍. സംസ്ഥാനത്തെയാകെ വലച്ച കനത്ത മഴയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഒരു ദിവസത്തേക്കു നീട്ടിയിരുന്നു. നിറഞ്ഞ സദസോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകളുള്ള ഒരു വിധവയുടെ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത