നയനും തൃഷയുമല്ല ‘സിന്‍ഡ്രല്ല’യാകുന്നത് റായി ലക്ഷ്മി

rai

തെന്നിന്ത്യയുടെ ‘സിന്‍ഡ്രല്ല’യാകാന്‍ ഒരുങ്ങുകയാണ് നടി റായി ലക്ഷ്മി. നവാഗതനായ വിനോദ് വെങ്കടേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി, ഹൊറര്‍, മ്യൂസിക്കല്‍, ത്രില്ലര്‍, ഡ്രാമ എന്നിങ്ങനെ എല്ലാ വിശേഷങ്ങളോടും കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ചെന്നൈയിലും, ചില വനപ്രദേശങ്ങളിലുമാണ് സിനിമ ചിത്രീകരിക്കുന്നത്. നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്റെ വേഷമാണ് റായ് ലക്ഷ്മിയുടേത്. നയന്‍താര, തൃഷ തുടങ്ങിയവരുടെ പേരുകള്‍ ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ കേട്ടിരുന്നെങ്കിലും ഒടുവില്‍ റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ എത്തുക. മെഗാതാരം മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുക കൂടിയാണ് താരമിപ്പോള്‍.