അധോലോക നായകന്‍ മായന്‍, ചെമ്പന്റെ പുതിയ അവതാരം

‘ഒറ്റമുറി വെളിച്ച’ത്തിന്റെ സംവിധായകന്‍ റിജി നായര്‍ ഒരുക്കുന്ന ‘ഡാകിനി’യിലൂടെ അധോലോക നായകന്‍ മായനാകാന്‍ ഒരുങ്ങുകയാണ് ചെമ്പന്‍ വിനോദ് ജോസ്. ചിത്രത്തിലെ ചെമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘സുഡാനി ഫ്രെം നൈജീരിയ’യ്ക്ക ശേഷം സരസ ബാലശ്ശേരിയും ശ്രീലത ശ്രീധരനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡാകിനി. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി.രാകേഷും, ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസ് ആണ്. സുരാജ് വെഞ്ഞാറമൂട് , അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 അവസാനം ‘ ഡാകിനി ‘ തിയേറ്ററുകളില്‍ എത്തും.