മമ്മൂട്ടിയും കാളിദാസും ഒരുമിക്കുന്നു

kalidasan&mammotty

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജയറാമിന്റെ മകന്‍ കാളിദാസും ആദ്യമായി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ജാനമ്മ ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീനയാണ് നായികയാകുന്നത്. രാം ദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. അതേസമയം, സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം മാത്രമെ തുടങ്ങുകയുള്ളൂവെന്നാണ് അറിയുന്നത്. രാംദാസ് പറഞ്ഞ കഥ കേട്ട് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിക്കുകയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ഒരു കുടുംബ കഥയായിരിക്കും സിനിമ പറയുന്നതെന്ന് സൂചനകളുണ്ട്. എം.ജെ.രാധാകൃഷ്ണനാണ് കാമറ കൈകാര്യം ചെയ്യുന്നത്. ശരത്തിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരും. അതേസമയം, ഒരു കുട്ടനാടന്‍ ബ്‌ളോഗ് എന്ന സിനിമയാണ് മമ്മൂട്ടിയേതായി ഉടന്‍ റിലീസ് ആകുന്ന ചിത്രം. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് കാളിദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.