ഫഹദ് ചിത്രത്തിനു വേണ്ടി നസ്രിയ പാടി

nasriya

ഫഹദ് ഫാസില്‍ നായകനാകുന്ന വരത്തന്‍ എന്ന ചിത്രത്തിനായി ഭാര്യ നസ്രിയ നസീം പാടിയ ഗാനം തരംഗമാകുന്നു. പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. റെക്കാഡിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. നസ്രിയ സിനിമയില്‍ പാടുന്നത് ഇതാദ്യമായല്ല. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച സലാല മൊബൈല്‍സ് എന്ന സിനിമയ്ക്ക് വേണ്ടി ലാലാലസ എന്ന ഗാനം നസ്രിയ പാടിയിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അബിന്‍, പ്രിയ എന്നീ കഥാപാത്രങ്ങളെയാണ് ഫഹദും ഐശ്വര്യയും അവതരിപ്പിക്കുന്നത്. ലിറ്റില്‍ സ്വയമ്പ് ഛായാഗ്രഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍ നിര്‍വഹിക്കുന്നു. നസ്രിയ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.