കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ഒക്‌ടോബറില്‍

Nedumbassery-Airport

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്നിനുശേഷം വിമാനസര്‍വ്വീസ് തുടങ്ങാന്‍ ആവശ്യമായ എല്ലാ അനുമതികളും നല്‍കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എം.പി എന്നിവരെ അറിയിച്ചു. അന്താരാഷ്ട്ര പദവിയോടെയായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. എയര്‍ഇന്ത്യ, ഗോ എയര്‍, ജെറ്റ്എയര്‍വെയ്‌സ്, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഗള്‍ഫ് സര്‍വ്വീസിനും അനുമതി നല്‍കി. ജെറ്റ് എയര്‍വെയ്‌സും ഗോ എയറും അബുദാബി, ദമാമിലേക്കും ഇന്‍ഡിഗോ ദോഹ, എയര്‍ഇന്ത്യ അബുദാബി, മസ്‌ക്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കും സര്‍വ്വീസ് നടത്തും. അപേക്ഷ ലഭിക്കുന്നതുപ്രകാരം കൂടുതല്‍ വിമാന കമ്പനികളെ അനുവദിക്കും. ഒക്‌ടോബര്‍ ഒന്നിനു മുന്‍പ് വിമാനത്താവളത്തിന് ആവശ്യമായ എല്ലാ സാങ്കേതിക അനുമതികളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും എന്ന് പ്രവര്‍ത്തനം തുടങ്ങണമെന്ന് സംസ്ഥാന സര്‍ക്കാരും വിമാനക്കമ്പനികളും ചേര്‍ന്നു തീരുമാനിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. സംരംഭകത്വ സെമിനാര്‍ സെപ്റ്റംബര്‍ 14 ന് തിരുവനന്തപുരം:ഒബിസി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎഫ്‌സിഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് നോഡല്‍ ഏജന്‍സിയായി രൂപീകരിച്ച വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നിലവില്‍ വന്നു. ഒബിസി സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്, ഒണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച് ആരംഭിക്കുന്ന കമ്പനികള്‍ക്കും വായ്പ ലഭിക്കും.