പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഭാര്യയ്ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങണം: ഹൈക്കോടതി

punjab and haryana court

പഞ്ചാബ് : വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. വീട്ടുകാരില്‍ നിന്ന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്. ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്.