ബ്രഹ്മാനന്ദന്റെ ഓര്‍മകളുമായി നീലനിശീഥിനി 14ന്

brahmanandan

കോഴിക്കോട്: ഗായകന്‍ ബ്രഹ്മാനന്ദന്റെ ഓര്‍മകളുമായി ‘നീലനിശീഥിനി’ ആസ്വാദകര്‍ക്കു മുന്നിലെത്തുന്നു. അദ്ദേഹത്തിന്റെ പതിനാലാം ചരമവാര്‍ഷിക ദിനമായ 14നാണ് മകനും പിന്നണിഗായകനുമായ രാഗേഷ് ബ്രഹ്മാനന്ദന്റെ നേതൃത്വത്തിലുള്ള സംഗീതാവിഷ്‌കാരം അരങ്ങിലെത്തുക. വൈകുന്നേരം ആറിന് ടാഗോര്‍ഹാളിലാണു ബ്രഹ്മാനന്ദന്റെ ജീവിതവും പാട്ടുകളും കോര്‍ത്തിണക്കിയ പരിപാടി. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഗീതാവിഷ്‌കാരമെന്ന് രാഗേഷ് ബ്രഹ്മാനന്ദന്‍ പറഞ്ഞു. കലാസാംസ്‌കാരിക സംഘടനയായ കലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കഥാകൃത്ത് വി.ആര്‍. സുധീഷാണ് നീലനിശീഥിനിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ക്കു മുമ്പ് അതിന്റെ പശ്ചാത്തലം കാണികളെ പരിചയപ്പെടുത്തും വിധത്തിലാണ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രവേശന പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും. ഫോണ്‍ 9495893046.