ഓണത്തിനു പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

indian-railways

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തിരുവനന്തപുരം ചെന്നൈ മാംഗ്ലൂര്‍ റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു. ഈ മാസം 22, 23, 24, 26, 27, 28 തീയതികളിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഈ മാസം 23ന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന സുവിധ സ്‌പെഷല്‍ ട്രെയിന്‍ 24ന് രാവിലെ 10.55ന് എറണാകുളത്ത് എത്തും.
23ന് ഉച്ചകഴിഞ്ഞ് 3.15ന് ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 7.45നു തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരവനന്തപുരത്തു നിന്നും ചെന്നൈ സെന്‍ട്രലിലേക്കു സര്‍വീസ് നടത്തുന്ന സ്‌പെഷല്‍ ട്രെയിന്‍ 22ന് വൈകുന്നേരം 7.10ന് പുറപ്പെടും. 23ന് രാവിലെ 11.45ന് എത്തിച്ചേരും. ചെന്നൈ സെന്‍ട്രലില്‍ നിന്നും 24ന് ഉച്ചകഴിഞ്ഞ് 2.45ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ പിറ്റേന്നു പുലര്‍ച്ചെ 4.50ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
ഈ മാസം 21, 27 തീയതികളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 6.45ന് ചെന്നൈയില്‍ എത്തിച്ചേരും.22, 28 തീയതികളില്‍ ഉച്ചയ്ക്ക് 12.30ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 7.40ന് ചെന്നൈയില്‍ എത്തിച്ചേരും. ഈ മാസം 26ന് ഉച്ചകഴിഞ്ഞ് 4.15ന് നാഗര്‍കോവിലില്‍ നിന്നും മാംഗ്ലൂരിലേക്കു പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം വഴി പിറ്റേന്ന് രാവിലെ ആറിന് മാംഗ്ലുരില്‍ എത്തിച്ചേരും. 27ന് രാവിലെ 8.30ന് മാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു രാത്രി 10.15ന് നാഗര്‍കോവിലില്‍ എത്തിച്ചേരും.