മഴക്കെടുതി: ദുരന്തം നേരിടാന്‍ ഫലപ്രദമായ നടപടികളെന്ന് സര്‍ക്കാര്‍

rain ruin

തിരുവനന്തപുരം: കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര, ദുരന്തനിവാരണ, പൊലീസ് ഫയര്‍ ഫോഴ്‌സ് സേനകളുടേയും നേതൃത്വത്തില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എം.എല്‍.എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.ദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നെടുത്ത നടപടികള്‍ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പുരോഗതിയാണ് മുഖ്യമന്ത്രി വൈകുന്നേരം വിലയിരുത്തിയത്. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാന്‍ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ സേനകളുടേയും പൊലീസ് ഫയര്‍ ഫോഴ്‌സ് സേനകളുടേയും നേതൃത്വത്തില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എം എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.