കാലവര്‍ഷക്കെടുതി: കേരളത്തിന് കര്‍ണാടകയുടെ കൈത്താങ്ങ്

ബംഗളൂരു: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിനു കര്‍ണാടക സര്‍ക്കാരിന്റെ സഹായം. ദുരിത്വാശാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സഹായം പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ കേരളത്തിലേക്ക് അയക്കാനും മറ്റ് അടിയന്തര സഹായം നല്‍കാനും കുമാരസ്വാമി ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കര്‍ക്ക് നിര്‍ദേശം നല്‍കി. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെആവശ്യപ്രകാരം തുറന്നതായും കുമാരസ്വാമി അറിയിച്ചു. കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.