ഇടുക്കിയില്‍ ട്രയല്‍ റണ്‍ :അണകെട്ട് തുറന്നു 

4444

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്തി. 2398.8 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണികൂറാണ് ഷട്ടറുകള്‍ തുറന്നിടുക. അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ളതാണ് തുറന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥിതിഗതികള്‍ കെഎസ്ഇബിയും റവന്യൂ വകുപ്പും വിലയിരുത്തി.
മുന്‍കരുതലിന്റെ ഭാഗമായാണ് ഷട്ടര്‍ തുറക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
26 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷട്ടര്‍ തചുറന്നത് .ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വ്യാഴാഴ്ച തുറക്കുമെന്ന് മന്ത്രി എം.എം. മണിയും വ്യക്തമാക്കിയിരുന്നു. ഇടുക്കിയില്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്തു.
ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് പദ്ധതി. നാല് മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്തിവയ്ക്കും. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആശങ്കകള്‍ക്ക് വകയില്ലെന്നും മണി പറഞ്ഞു.ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും .പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.ആലുവ ക്ഷേത്രവും ടൗണും പരിസരവും വെള്ള കെട്ടിലാണ്.