കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറകള്‍

Kuwait-International-airport_AE_00395683-780x520

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരില്‍ പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും കര അതിര്‍ത്തികളിലും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
വിമാനത്താവളത്തിലും കര അതിര്‍ത്തികളിലുമായി എട്ട് തെര്‍മോഗ്രാഫിക് കാമറകളാണ് സ്ഥാപിക്കുക. ആഭ്യന്തര മന്ത്രാലയം, സിവില്‍ വ്യോമയാന വകുപ്പ്, വിമാനത്താവളഅതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. യാത്രക്കാര്‍ പകര്‍ച്ചവ്യാധികളുമായി കുവൈത്തിലെത്തുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് പ്രത്യേക ഉപകരണം സ്ഥാപിക്കുന്നത്. ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. പ്രാഥമികമായി രോഗാവസ്ഥയുള്ളവരെ പ്രത്യേകം മാറ്റിനിര്‍ത്തി ചികിത്സ നല്‍കും.