സ്വര്‍ണം നഷ്ടപ്പെടുത്തിയിട്ടില്ല, വെള്ളി നേടുകയാണ് ചെയ്തത്: പി.വി സിന്ധു

_pv-sindhu

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പി വി സിന്ധു. മാത്രമല്ല വെള്ളി നേട്ടത്തില്‍ തികഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളി നിലനിര്‍ത്തിയില്ലേ സ്വര്‍ണമൊക്കെ വരുമെന്നും സിന്ധു പറഞ്ഞു.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുന്നതില്‍ താന്‍ തൃപ്തയാണെന്നും ക്ഷമയും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നും സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടൂര്‍ണമെന്റിലുടനീളം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.