ടൊവിനോയുടെ തീവണ്ടി ഓണത്തിനെത്തും

tovino thomas DN 750x500

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത്. പി.എസ്.സി പരീക്ഷ വിജയിച്ച് ഒരു വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായഗ്രഹണം.