പി. രഞ്ജിത്ത് ബോളിവുഡിലേക്ക്

Ranjith

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകന്‍ പി. രഞ്ജിത്ത് ബോളിവുഡില്‍ ചുവടുവയ്ക്കുന്നു. രജനികാന്ത് നായകനായ കബാലി, കാല എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഷമാണ് രഞ്ജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. നമാ പിക്‌ചേഴ്‌സാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ആരാകും നായകന്‍ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഒരു ചരിത്ര സിനിമയായിരിക്കും ഇതെന്ന് മാത്രമാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന. ശക്തമായ ദളിത് രാഷ്ട്രീയം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊരുക്കിയ രഞ്ജിത്ത് ബോളിവുഡിലും ഇതാവര്‍ത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്ബനിയായ നീലം പ്രൊഡക്ഷന്‍സ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പെരിയേറും പെരുമാള്‍ എന്ന ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.