മുഷാറഫിനെതിരേയുള്ള വിചാരണ 20ന് ആരംഭിക്കും

pervez-musharraf_

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് മുഷാറഫിനെതിരേയുള്ള വിചാരണ 20ന് ആരംഭിക്കും. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുഷാറഫ് സുരക്ഷാകാരണം പറഞ്ഞ് പാക്കിസ്ഥാനില്‍ മടങ്ങിയെത്താന്‍ വിസമ്മതിക്കുകയാണ്. ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുഹമ്മദ് യവാര്‍ അലിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് കേള്‍ക്കുക. 2007ല്‍ നിയമവിരുദ്ധമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടങ്കലിലാക്കുകയും ചെയ്തിനാണ് മുഷാറഫിനെതിരേ നവാസ് ഷരീഫ് സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് എടുത്തത്. മുഷാറഫിന്റെ കേസ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനു തലവേദനയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ ആര്‍മി ചീഫായ മുഷാറഫിനെതിരേ നടപടിയെടുത്തതാണ് നവാസ് ഭരണകൂടത്തിനെതിരേ സൈന്യം തിരിയാന്‍ ഒരു കാരണം. മുഷാറഫിന്റെ ഭരണഘടനാവിരുദ്ധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ഇമ്രാന്റെ പാര്‍ട്ടി അടുത്തകാലത്തായി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.