കരിപ്പൂരില്‍ അത്യാധുനിക ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു കരിപ്പൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന ടെര്‍മിനല്‍ കരിപ്പൂരില്‍ പൂര്‍ത്തിയാകുന്നു. ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്ന സെപ്റ്റംബറില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഒരുങ്ങുന്നത്. ഇടത്തരം വിമാനങ്ങള്‍ക്കുള്ള അനുമതി ഈ ആഴ്ച ലഭിക്കുന്നതോടെ സര്‍വീസുകള്‍ സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ ആരംഭിക്കും. നൂറ് കോടി ചെലവിലാണ് കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഒരുക്കുന്നത്. 17,000 സക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീലും ഗ്ലാസുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മുഴുവനായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുമുണ്ട്. 20 കസ്റ്റംസ് കൗണ്ടറുകളും 44 എമിഗ്രേഷന്‍ കൗണ്ടറുകളുമാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുളളത്. ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം, ആവശ്യമായ എസ്‌കലേറ്റര്‍, വിമാനത്തില്‍ നിന്ന് മഴയും മഞ്ഞുമേല്‍ക്കാതെ ടെര്‍മിനലിലെത്താന്‍ രണ്ട് എയ്‌റോബ്രിഡ്ജുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിദേശ വിമാനത്താവളങ്ങളില്‍ കണ്ടുവരുന്ന അത്യാധുനിക രീതിയിലുള്ള അഞ്ച് കണ്‍വെയര്‍ബെല്‍റ്റുകളാണ് പുതിയ ടെര്‍മിനലില്‍ സ്ഥാപിക്കുന്നത്. യാത്രക്കാരന്റെ ബാഗേജ് പരിശോധന മിനുറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ ഇതുവഴിയാകും.2016ലാണ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്തില്‍ കുരുങ്ങി നിര്‍മാണം നീണ്ടതിനാല്‍ ടെര്‍മിനല്‍ തുറന്ന് കൊടുക്കാനായിരുന്നില്ല. അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ് രണ്ടാം വാരം തുറക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പണി തീരാത്തതിനാല്‍ സെപ്റ്റംബറിലേക്ക് മാറ്റാനാണ് അഥോറിറ്റി തീരുമാനം. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പഴയ ടെര്‍മിനലും മോടിപിടിപ്പിക്കും.

airport

=കരിപ്പൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന ടെര്‍മിനല്‍ കരിപ്പൂരില്‍ പൂര്‍ത്തിയാകുന്നു. ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്ന സെപ്റ്റംബറില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഒരുങ്ങുന്നത്. ഇടത്തരം വിമാനങ്ങള്‍ക്കുള്ള അനുമതി ഈ ആഴ്ച ലഭിക്കുന്നതോടെ സര്‍വീസുകള്‍ സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ ആരംഭിക്കും.
നൂറ് കോടി ചെലവിലാണ് കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഒരുക്കുന്നത്. 17,000 സക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീലും ഗ്ലാസുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മുഴുവനായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുമുണ്ട്.
20 കസ്റ്റംസ് കൗണ്ടറുകളും 44 എമിഗ്രേഷന്‍ കൗണ്ടറുകളുമാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുളളത്. ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം, ആവശ്യമായ എസ്‌കലേറ്റര്‍, വിമാനത്തില്‍ നിന്ന് മഴയും മഞ്ഞുമേല്‍ക്കാതെ ടെര്‍മിനലിലെത്താന്‍ രണ്ട് എയ്‌റോബ്രിഡ്ജുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിദേശ വിമാനത്താവളങ്ങളില്‍ കണ്ടുവരുന്ന അത്യാധുനിക രീതിയിലുള്ള അഞ്ച് കണ്‍വെയര്‍ബെല്‍റ്റുകളാണ് പുതിയ ടെര്‍മിനലില്‍ സ്ഥാപിക്കുന്നത്. യാത്രക്കാരന്റെ ബാഗേജ് പരിശോധന മിനുറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ ഇതുവഴിയാകും.2016ലാണ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്തില്‍ കുരുങ്ങി നിര്‍മാണം നീണ്ടതിനാല്‍ ടെര്‍മിനല്‍ തുറന്ന് കൊടുക്കാനായിരുന്നില്ല. അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ് രണ്ടാം വാരം തുറക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പണി തീരാത്തതിനാല്‍ സെപ്റ്റംബറിലേക്ക് മാറ്റാനാണ് അഥോറിറ്റി തീരുമാനം. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പഴയ ടെര്‍മിനലും മോടിപിടിപ്പിക്കും.