ടിന്റുവിന് തിരുവനന്തപുരത്ത് സെലക്ഷന്‍ ട്രയല്‍സ്

tintu luka

തിരുവനന്തപുരം : ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമില്‍ ഇടം നേടിയ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വേണ്ടി ആഗസ്റ്റ് 15ന് പ്രത്യേക ട്രയല്‍സ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തും. ഈ ട്രയല്‍സില്‍ മികവ് കാട്ടിയാലേ ടിന്റുവിനെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കുകയുള്ളു. പരിക്കുമൂലം ഈവര്‍ഷം മത്സരങ്ങള്‍ക്ക് ഇറങ്ങാത്തതിനാലാണ് ടിന്റുവിന്റെ പ്രത്യേക ട്രയല്‍സ് വച്ചിരിക്കുന്നത്. ലോംഗ്ജമ്പ് താരങ്ങളായ നയന ജെയിംസ്, നീന പിന്റോ എന്നിവര്‍ക്കും ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് ട്രയല്‍സ് വച്ചിട്ടുണ്ട്.