ഇന്ത്യ ആന്‍ഡേഴ്‌സണെ നേരിടുന്നത് നിര്‍ണായകം: മഗ്രാത്ത്

magrath

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലിയും സംഘവും ജയിംസ് ആന്‍ഡേഴ്‌സണെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും കളിഗതിയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. ആന്‍ഡേഴ്‌സന്റെ സ്വിംഗും പേസും നിറഞ്ഞ പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഫലപ്രദമായി നേരിട്ടാല്‍ മാത്രമേ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാകൂ. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ശക്തി ബാറ്റിംഗ് ആണ്. ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പരിക്കാണെന്ന വാര്‍ത്ത പുറത്തുവന്നസ്ഥിതിക്ക് ഇന്ത്യന്‍ ബൗളിംഗ് ലൈനപ്പ് എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വസത്തോടെ ടെസ്റ്റ് പരന്പരയ്ക്ക് ഇറങ്ങാമെന്നും മഗ്രാത്ത് പറഞ്ഞു.