ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഒന്നിക്കുന്ന താരവന്ദനം കോഴിക്കോട്ട്

കോഴിക്കോട് : ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് താരവന്ദനം 2018 എന്ന പേരില്‍ മെഗാ താര നിശ സംഘടിപ്പിക്കുന്നു.
ഒക്‌ടോബര്‍ ഏഴിന് കോഴിക്കോട് സരോവരം എമറാള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുകയെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിലറിയിച്ചു.വൈകീട്ട് അഞ്ച് മണിക്കാരംഭിച്ച് രാത്രി 11 മണി വരെ നീളുന്ന താരനിശയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.ദേശീയ സംസ്ഥാന പുരസ്‌കാര ജേതാക്കളായ 41ഓളം മലയാള സിനിമാ പ്രവര്‍ത്തകരെ ആദരിക്കും.
സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലാണ് ഷോയുടെ ഡയറക്ടര്‍. മന്ത്രിമാര്‍ ,രാഷ്ട്രീയ ,സാമൂഹിക, സാംസ്‌കാരിക ,ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.ഫുഡ് ആന്റ് ബെഡ് ഇവന്റ് മാനേജ്‌മെന്റാണ് ഷോ നിയന്ത്രിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി,ഒ.രാജഗോപാല്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.നാസര്‍ ,മാനേജര്‍ എം.വി.മുഹമ്മദ്,ബോബന്‍ സാമുവല്‍,മനോജ് കാരന്തൂര്‍,മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു