കുല്‍ദീപ് തിളങ്ങും: സച്ചിന്‍ തെണ്ടുല്‍ക്കര്‍

Kuldeep-PTI

മുംബൈ: ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ പിന്തുണച്ച് മുന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇംഗ്ലീഷ് സംഘത്തെ കുഴപ്പിക്കാന്‍ കുല്‍ദീപിനു സാധിക്കുമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റ് കളിക്കാന്‍ കുല്‍ദീപ് പ്രാപ്തനാണ്. ക്രിക്കറ്റിലെ ഏറ്റവും ചലഞ്ചിംഗ് പോരാട്ടമാണ് ടെസ്റ്റ് സച്ചിന്‍ പറഞ്ഞു. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലുണ്ട്. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കില്‍ ആദ്യ അഞ്ചിലാണ് ഇരുവരും. sachin-tendulkar
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയിരുന്നു. ആദ്യ രണ്ട് ഏകദിനത്തില്‍നിന്നായിരുന്നു കുല്‍ദീപ് ഒമ്പത് വിക്കറ്റും വീഴ്ത്തിയത്. ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്.
ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍മടിക്കേരി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയാളെയാണ് ജൂലായ് 23ന് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസില്‍ അറആയി.അമിത്, ഗണേഷ് എന്നിവരെ ഹൂബ്‌ളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷി(55)നെ ബംഗളൂരിലെ അവരുടെ വീടിന് മുന്നില്‍ വച്ച് അക്രമികള്‍ വെടിവച്ചു കൊന്നത്.