ബ്രസീലിന്റെ ലോകകപ്പ് പുറത്താകല്‍ ഹൃദയം നുറുക്കി: നെയ്മര്‍

neymar-psg

സാവോ പോളോ: റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് പുറത്തായത് ഹൃദയം നുറുക്കുന്ന വേദനയും കണ്ണീരുമാണ് സമ്മാനിച്ചതെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ലോകകപ്പില്‍നിന്ന് പുറത്തായശേഷം ഒരു പന്ത് പോലും കാണാന്‍ താത്പര്യം ഇല്ലായിരുന്നു. തുടര്‍ന്നുള്ള ലോകകപ്പ് മത്സരങ്ങള്‍ കാണാനും ആഗ്രഹമില്ലായിരുന്നു നെയ്മര്‍ പറഞ്ഞു. മകനും കുടുംബവും കൂട്ടുകാരും ഞാന്‍ വിഷണ്ണനായി ഇരിക്കുന്നത് കാണാന്‍ ആഗ്രഹിച്ചില്ല. ആളുകള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിക്കും. ചെറുപ്പം മുതല്‍ അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. മൈതാനത്ത് ഫൗള്‍ ഏറ്റ് വീഴുന്ന താരമാണ് ഫൗള്‍ ചെയ്യുന്ന ആളിനേക്കാള്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നതെന്നും ബ്രസീല്‍ താരം കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഫൗളേറ്റ് വീഴ്ത്തപ്പെട്ട നെയ്മര്‍ അഭിനയം നടത്തുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.