ഉസൈന്‍ ബോള്‍ട്ട് ഫുട്ബാള്‍ താരമാകുന്നു

usain

സിഡ്‌നി : ട്രാക്കില്‍നിന്ന് വിരമിക്കുന്നതിന് മുന്നേ പ്രൊഫഷണല്‍ ഫുട്ബാള്‍ താരമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്‌നം സഫലമാകാന്‍ ഒരുങ്ങുന്നു. ആസ്‌ട്രേലിയന്‍ എ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മരീനേഴ്‌സിന്റെ താരമാകാനാണ് ബോള്‍ട്ട് ഒരുങ്ങുന്നത്.  ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണങ്ങള്‍ നേടിയിട്ടുള്ള 31 കാരനായ ബോള്‍ട്ട് ഇന്നലെ ആസ്‌ട്രേലിയന്‍ ക്ലബിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തു. ആറാഴ്ചത്തെ ട്രയല്‍സിന് ശേഷം ബോള്‍ട്ടിനെ മരീനേഴ്‌സ് ടീമിലെടുത്തേക്കും. 100, 200 മീറ്ററുകളിലെ ലോക ചാമ്പ്യനായ ബോള്‍ട്ട് കഴിഞ്ഞവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് ട്രാക്കിനോട് വിടചൊല്ലിയത്. അതിനുശേഷം ജര്‍മ്മന്‍ക്ലബ് ബൊറൂഷ്യഡോര്‍ട്ട് മുണ്ടിന്റെയും നോര്‍വീജിയന്‍ ക്ലബ് സ്‌ട്രോംസ് ഗോഡ് സെറ്റിന്റെയും പരിശീലന ക്യാമ്പുകളിലും പങ്കെടുത്തിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്.