പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ അവസാനവാക്ക് വിവാഹമല്ല: സ്പീക്കര്‍

sreerama krshnan

തൃപ്രയാര്‍: പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ അവസാന വാക്ക് വിവാഹമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എന്നാല്‍ സിനിമകളും സീരിയിലുകളും പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ അവസാനവാക്കെന്ന് പ്രചരിപ്പിക്കുന്നു.പെണ്‍കുട്ടികള്‍ ദൃഡതയോടെ കാലുറച്ചുനിന്ന് സമൂഹത്തിന്റെ എല്ലാ പ്രക്രിയകളിലും പങ്കാളിയായി വിജ്ഞാനത്തിന്റെ പുതിയ സാധ്യതകളിലൂടെ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിക പാലസില്‍ ഗീതാ ഗോപി എംഎല്‍എ സംഘടിപ്പിച്ച നാട്ടിക നിയോജക മണ്ഡല തലപുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഗീതാ ഗോപി എംഎല്‍എ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, സിനിമാ സംവിധായകന്‍ ഷൈജു അന്തിക്കാട്, സിനിമാ ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പെരുവനം സതീശന്‍ മാരാര്‍, കെ.എ.അന്‍ഷാ ബ്, കളിമണ്ഡലം അവാര്‍ഡ് ജേതാവ് അനുഷട്ര സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആദരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍ പ്രസംഗിച്ചു.