മിഖായേല്‍’ ആകാന്‍ നിവിന്‍

nivin pauly

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ‘മിഖായേല്‍’ എന്നാണ് നിവിന്‍ഹനീഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര്. മമ്മൂട്ടി ചിത്രങ്ങളായ ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ശേഷമാണ് നിവിനെ നായകനാക്കി ഹനീഫ് മിഖായേലുമായി എത്തുന്നത്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഫാമിലി ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി’യാണ് നിവിന്‍ പോളിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.