ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

russian pan id

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനായി റഷ്യയിലെത്തിയ, ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി. ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനാണ് ആരാധകര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. ലോകകപ്പിനോട് അനുബന്ധിച്ച് ഫാന്‍ ഐ.ഡിയുള്ള ആരാധകര്‍ക്ക് റഷ്യയില്‍ വിസയില്ലാതെ തങ്ങാന്‍ ഈ മാസം 25 വരെയാണ് അനുമതി ഉണ്ടായിരുന്നത്.ഇന്നലെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ പുചിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്‍ഡ ഗ്രാബര്‍ എന്നിവര്‍ എത്തിയിരുന്നു. ഫൈനല്‍ മത്സരത്തിന് ശേഷം പുട്ടിന്‍ ഇരു പ്രസിഡന്റുമാരേയും അഭിനന്ദിക്കുകയും ചെയ്തു.